സാമൂഹ്യസുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തീയതി 2026 സെപ്തംബര്‍ 30

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജിഷ ചന്ദ്രന്‍ (ജിഷ ദിലീപ്)

പ്രസിഡൻ്റ്

മഞ്ജു ജെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രിയദര്‍ശിനി എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എന്‍ ആര്‍ ജയന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആശ ബിജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗിരീഷ്കുമാര്‍ കെ.സി (സെക്രട്ടറി ഇന്‍ചാര്‍ജ്ജ്)

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങൾവിലാസം : ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഓഫീസ്ശാന്തൻപാറ ഇടുക്കി - 685619ഇ -മെയിൽ - santhanparagp@gmail.comഗ്രാമപഞ്ചായത്തിന്‍റെ പേര് : ശാന്തൻപാറതാലൂക്ക് : ഉടുമ്പൻചോലറവന്യൂ ഡിവിഷൻ : ദേവികുളംവിസ്തീർണ്ണം : 78 .71 .ച. കീ .മീവാർഡുകൾ : 13പഞ്ചായത്തിലെ ജനസംഖ്യ ( 2011 സെൻസെസ് ) : 15632സ്ത്രീ / പുരുഷ അനുപാതം : 976 / 1000പട്ടിക ജാതിക്കാർ / പട്ടിക വർഗ്ഗക്കാർ : 4172ജനസാന്ദ്രത: 383ബ്ലോക്ക് പഞ്ചായത്ത് : ദേവികുളംജില്ലാ പഞ്ചായത്ത് മണ്ഡലം: ഇടുക്കിപഞ്ചായത്തിൽ ഉൾപ്പെടുന്ന വില്ലേജുകൾ : പൂപ്പാറ , ശാന്തൻപാറപാർലമെന്‍റ് മണ്ഡലം : ഇടുക്കിഎം.പി : ശ്രീ .ഡീൻ കുര്യക്കോസ്‌അസംബ്ലി മണ്ഡലം : ഉടുമ്പൻചോലഎം.എൽ.എ : ശ്രീ . സേനാപതി വേണു 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ഭൂമിശാസ്ത്രപരമായും കാലാവസ്ഥ സംസ്കാരം കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും ശാന്തന്‍പാറ വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ നാടായ ശാന്തന്‍പാറ വൈവിധ്യവും തനതായ സവിശേഷതകളും പുലര്‍ത്തുന്ന പ്രദേശമാണ്. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.

കൂടുതൽ വായിക്കുക