ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
ഭൂമിശാസ്ത്രപരമായും കാലാവസ്ഥ സംസ്കാരം കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും ശാന്തന്‍പാറ വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ നാടായ ശാന്തന്‍പാറ വൈവിധ്യവും തനതായ സവിശേഷതകളും പുലര്‍ത്തുന്ന പ്രദേശമാണ്. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു.
കൂടുതൽ വായിക്കുക